konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത് എത്തി . സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സംഘടനകള്‍ ഒരു കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞതില്‍ ഇതുവരെ ആദരാഞ്ജലികള്‍ അല്ലെങ്കില്‍ ആ വിയോഗത്തില്‍ ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള്‍ നാടിനു എന്ത് സന്ദേശം ആണ് നല്‍കുന്നത് . ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി . ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ…
Read More