വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി

വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി പത്തനംതിട്ട ജില്ലയെ അറിയുവാനുള്ള പഠന യാത്രയുടെ ഭാഗമായി കോന്നി ജി .എല്‍ .പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു .നിരണം പള്ളിയുടെ ചരിത്രം കാണാം   കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലുള്ള നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St.Mary’s Orthodox Syrian Church,Niranam) അഥവാ നിരണം പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ ഈ പള്ളി ക്രി.വ 54-ൽ യേശുവിന്റെ ശിഷ്യരിലൊരുവനായിരുന്ന തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം പുതുക്കിപ്പണിതിട്ടുണ്ട്. 1259-ൽ പുതുക്കിപ്പണിത വിവരം പള്ളിയിലുള്ള ശിലാഫലകത്തിലുണ്ട്. ഇപ്പോഴത്തെ പള്ളി 1912 ഫെബ്രുവരി 14-ന് കൂദാശ ചെയ്തതാണ്.…

Read More