ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കണം

ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായി അനുവദിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാന്‍ സമൂഹം ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള നിരാമയ ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് സഹതാപമല്ല ആവശ്യം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുത്ത് തുല്യ അംഗീകാരം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നാം പ്രതിജ്ഞാ ബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്ന ധാരാളം നിയമങ്ങള്‍ ഉണ്ടെങ്കിലും പൊതുജനങ്ങള്‍ ഈ നിയമങ്ങളെക്കുറിച്ച് പൂര്‍ണമായും ബോധവാന്മാരല്ലെന്ന് ഇന്‍ഷുറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ പറഞ്ഞു. നിയമങ്ങള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാകണമെങ്കില്‍ അവ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ ബോധവത്ക്കരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കാന്‍ അനുവദിക്കാതെ നിയമപരമായി അര്‍ഹതപ്പെട്ട…

Read More

നിരാമയ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം 24ന്

  മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉള്ളവര്‍ക്കായുള്ള നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം 24ന് രാവിലെ 10.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ.സത്യന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു, സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ ഗവ.പ്ലീഡര്‍ എ.സി ഈപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍…

Read More