konnivartha.com: ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. ജില്ലയില്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്) വീട് നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 76.34 (13,646) ശതമാനമാക്കി ഉയര്‍ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്‍…
Read More