റാന്നി ബി.ആർ സിയിലെ വാര്‍ത്തകള്‍ ( 13/02/2024 )

പുസ്തകത്താലവുമായി റാന്നി ബി.ആർ സി യിലെ വായനക്കൂട്ടം konnivartha.com: സമഗ്ര ശിക്ഷ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ബഡ്ഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാലയ്ക്ക് റാന്നി ബിആർസിയിൽ തുടക്കമായി.എച്ച് എം ഫോറം കൺവീനർ ഷാജി തോമസ് അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് റാന്നി ഡിവിഷൻ അംഗം ജെസ്സി അലക്സ് ബഡ്ഡിംഗ് റൈറ്റേഴ്സ് വായനക്കൂട്ടം അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു.   ബി.പി.സി ഷാജി എ സലാം,വിദ്യാരംഗം റാന്നി ഉപജില്ല കോ-ഓർഡിനേറ്റർ മിനി പി. ശ്രീധർ, ട്രെയിനർ എസ്. അബ്ദുൽ ജലീൽ, സി.ആർ.സി കോ-ഓർഡിനേറ്റർ റോബി, റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.വ്യക്തിയെ ഭാവനയുടെ ലോകത്തിലൂടെ സഞ്ചരിക്കാൻ സർഗാത്മക ശേഷി കൂടിയേ തീരൂ. പഴമയിൽ നിന്ന് പുതിയവ കണ്ടെത്താനുള്ള ക്രിയാത്മക ശേഷി വികസനത്തിന് വായന ഏറെ പ്രാധാന്യമുള്ള ഒന്നാണ്.ശരീരത്തിന് വ്യായാമം എന്നപോലെ മനസ്സിന്റെ വ്യായാമം ആണ് വായന. പുതുതലമുറ വായനയിൽ നിന്നും…

Read More