കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ(ഡി.ടി.പി.സി) നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്നുകൊണ്ടുവരുവാനും സാധിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും നിലവിലെ പദ്ധതികളും. കുളനട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി:- മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 25ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അടൂര്‍ നെടുംകുന്നുമല ടൂറിസം പദ്ധതി:- മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 26 ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.…
Read More