പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

    കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.   പ്രമേഹരോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറെ സന്ദര്‍ശിച്ച ശേഷം ലഭിക്കുന്ന പൊതുവായ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. ഡോക്ടറെ സന്ദര്‍ശിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങളെയെല്ലാം ഫലപ്രദമായി പിന്‍തുടരാന്‍ മിക്കവാറും എല്ലാവരും തന്നെ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ പലവിധ കാരണങ്ങളുടെ ഭാഗമായി ഭക്ഷണ നിയന്ത്രണം, വ്യായാമം, മരുന്ന് മുതലായവയെല്ലാം കൃത്യതയില്ലാതായി മാറുകയും അസുഖം പൂര്‍ണ്ണ നിയന്ത്രണത്തിലല്ലാതാവുകയും ചെയ്യുന്നു. പ്രമേഹം സങ്കീര്‍ണ്ണമായി മാറുന്ന മഹാഭൂരിപക്ഷം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഈ അവസ്ഥയ്ക്ക് കൃത്യമായ പരിഹാരമാണ് ആസ്റ്റര്‍ മിംസ്…

Read More