കൈറ്റ് വിക്ടേഴ്സിൽ തിങ്കൾ മുതൽ പ്ലസ്ടു റിവിഷനും *മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം *പ്ലസ്ടു ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെൽ പോർട്ടലിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ പൂർണമായി തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ് വിക്ടേഴ്സ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ കാണുന്നതിനായി കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ചയോടെ പൂർത്തിയതിനാൽ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. രാവിലെ 07.30 മുതൽ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതൽ 05.30 വരെയും ആറ്…
Read More