konnivartha.com: നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് ഇന്ന് കേരളത്തിൽ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു . നേപ്പാളിൽ കലാപം പടർന്നതോടെ ചൈന അതിർത്തി അടച്ചതിനെ തുടർന്ന് ഡാർചനിൽ (ചൈന) 3000-ൽ പരം യാത്രികർ കുടുങ്ങിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയുമായി ബന്ധപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ യാത്രികരും ഇപ്പോൾ നേപ്പാളിലെ സിമികോട്ടിലാണ്. ഇവിടെ നിന്ന് 250-ഓളം പേരെ എയർലിഫ്റ്റ് ചെയ്യുന്നു, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സർവീസ് വൈകിയതെന്നു അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ അഭ്യർത്ഥനപ്രകാരം നേപ്പാൾ അധികൃതർ യാത്രികരെ സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
Read Moreടാഗ്: nepal
നേപ്പാളില്‍ ഭൂചലനം: മരണസംഖ്യ 126
നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 126.188 പേര്‍ക്ക് പരിക്ക് .കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം . ചൊവ്വാഴ്ച രാവിലെ 6.35-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും നേപ്പാളില്‍ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു . ഇന്ത്യയിലെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
Read Moreനേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചു; 72 പേരിൽ നാല് ഇന്ത്യക്കാർ
നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ മൂന്നു നേപ്പാള്‍ സ്വദേശികളും. നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. ഇതിൽ 10 വിദേശപൗരന്മാർ ഉൾപ്പെടെ, 68 യാത്രക്കാരുണ്ട്. മരിച്ചവരിൽ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാൻഡിംഗ് വേളയിലാണ് വിമാനം അപകടത്തിൽപെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയർന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി…
Read More