konnivartha.com: കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ 130 ഓളം യുവതീയുവാക്കൾ കശ്മീരിൽ നിന്നും തിരുവനന്തപുരത്തെത്തി. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. യുദ്ധഭൂമിയിലെ രാജാക്കൻമാരെയല്ല ഋഷിവര്യന്മാരെയും സൂഫിവര്യന്മാരെയും വഴികാട്ടികളായി കണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ പാരമ്പര്യമാണ് കശ്മീരിലെ പൂർവികരും നമുക്ക് കാട്ടിത്തന്നതെന്നും ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്ത്യാ മഹാരാജ്യം രൂപീകരിക്കുന്നതിന് അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തിന്റെ മക്കൾ എന്ന ചിന്ത നിലനിന്ന ഇടമാണ് നമ്മുടേത്. വസുധൈവ കുടുംബകം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യചിന്തയാണ്…
Read Moreടാഗ്: nehru yuva kendra
കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു
konnivartha.com: ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്. ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ഭാരതത്തിൽ ശ്രീബുദ്ധൻ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി…
Read Moreമൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു
konnivartha.com: മൻ കി ബാത്തിലൂടെ രാജ്യ നിർമാണത്തിന് സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില് മന് കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ് മത്സരങ്ങളും വായനാദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് നൽകുന്നു എന്ന രീതിയിൽ മൻ കി ബാത്തിന്റെ സ്വാധീനം പരിശോധിക്കുന്നതിനാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ വിജയികൾ സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തത് ഓർമ്മിപ്പിച്ച കേന്ദ്ര മന്ത്രി ഇത്തരം വേദികളിൽ കേരളത്തിന് ശക്തിയോടെ പങ്കെടുക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഈ ക്വിസ് മത്സരമെന്നും പറഞ്ഞു. വായനയുടെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കി നൽകിയ പി എൻ പണിക്കരെ അദേഹത്തിന്റെ ചരമ ദിനത്തിൽ ശ്രീ…
Read More