നെഹ്റു ട്രോഫി വള്ളംകളി :വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 27/08/2025 )

  നെഹ്റു ട്രോഫി വള്ളംകളി: 30ന് ജില്ലയിൽ പ്രാദേശിക അവധി നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.   നെഹ്‌റുട്രോഫി വഞ്ചിപ്പാട്ട് മത്സരം ഇന്ന് (27) 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരം ഇന്ന് (ആഗസ്റ്റ് 27ന്) ആലപ്പുഴ മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനാകും. പോപ്പി ഗ്രൗണ്ടിൽ രാവിലെ…

Read More

നെഹ്രുട്രോഫി ജലോത്സവ വിശേഷങ്ങള്‍ ( 25/08/2025 )

  സാംസ്കാരിക ഘോഷയാത്ര ഇന്ന് konnivartha.com: 71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭയും, ജില്ലാ ഭരണകൂടവും, കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള ഘോഷയാത്ര ഇന്ന് (25)കളക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്നു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് വൈകിട്ട് 3. 30ന് ആരംഭിക്കുന്ന ഘോഷയാത്ര ജനപ്രതിനിധികളുടെയും, കലാ, കായിക, സാംസ്കാരിക പ്രതിനിധികളുടെയും, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, പഞ്ചവാദ്യം, സ്കേറ്റേഴ്സ്, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ടിന്‍റെയും അകമ്പടിയോടെ നാല്‍പ്പാലത്തിനു സമീപം സമാപിക്കുന്നു.തുടർന്ന് നാൽപ്പാലത്തിന് സമീപം സമ്മേളനം പിപി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണ്ണഞ്ചേരി ദാസ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അരങ്ങേറും. ‘നിറച്ചാര്‍ത്ത്’: കുഞ്ഞുങ്ങളുടെ ക്യാന്‍വാസില്‍…

Read More

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി വിശേഷങ്ങള്‍ ( 24/08/2025 )

  നെഹ്‌റു ട്രോഫി നിറച്ചാര്‍ത്ത് മത്സരം ഇന്ന് (24) konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘നിറച്ചാര്‍ത്ത്’ മത്സരം ഇന്ന് (ആഗസ്റ്റ് 24 ന് ) ഞായറാഴ്ച്ച രാവിലെ 09.30ന് ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിക്കും. എഡിഎം ആശാ സി എബ്രഹാം, നഗരസഭ കൗൺസിലർ റീഗോ രാജു, പ്രസ് ക്ലബ് പ്രസിഡൻ്റ് റോയ് കൊട്ടാരച്ചിറ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിംഗ് മത്സരവും യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന(പെയിന്റിംഗ്) മത്സരവുമാണ് നടത്തുക. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ എന്നിങ്ങനെ ഏതു മാധ്യമവും ഉപയോഗിക്കാം. ഓയില്‍…

Read More

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍: 70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം

konnivartha.com: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്‍കി. ‘നീലപൊന്‍മാന്‍’ എന്ന പേരില്‍ മുത്തശ്ശന്‍ കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്‍മാന്‍ ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആലപ്പുഴക്കാരന്‍ എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്.…

Read More

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന്

നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന് ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 രാവിലെ 10-ന് പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വഞ്ചിപ്പാട്ട് മത്സരം; വിധികര്‍ത്താക്കളെ ക്ഷണിച്ചു ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാള സാഹിത്യ ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. അവസാന തിയതി ഓഗസ്റ്റ് 26. വിലാസം- എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍ഡ് കണ്‍വീനര്‍, എന്‍.ടി.ബി.ആര്‍.- 2018, ഇറിഗേഷന്‍ ഡിവിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില ആലപ്പുഴ. എവര്‍ റോളിംഗ് ട്രോഫികള്‍ തിരികെ എത്തിക്കണം ആലപ്പുഴ: നെഹ്റു…

Read More