konnivartha.com/നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു. നേതാക്കളായഎസ് എഫ്എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, അനസ് മൂഴിയിൽ, ഷഫീഖ് ചെറിയ പാലം,സലിം നെടുമങ്ങാട്,സൈഫുദ്ദീൻ, അഭിയാൻ, റാസിൻ പത്താംകല്ല്,മുഹമ്മദ്,ഷംനാദ്,സിനാൻ, ബാസിൽ, സിനാൻ, അഖിൽ നാഥ് തുടങ്ങിയവർ സംസാരിച്ചു.
Read Moreടാഗ്: nedumangad
ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്
ടാപ്പിങ്ങിന് ഇരുചക്ര വാഹനത്തിൽ പോയ ദമ്പതികളെ പന്നി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നെടുമങ്ങാട് നന്ദിയോട് ആലുംകുഴി ഇമ്മാനുവേൽ ഹൗസിൽ ആർ. ഗ്ലോറി(62)യെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ജോസിനും പരുക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്.
Read Moreഎസ് എസ് എൽ സി, പ്ലസ് ടു വിജയികളുടെ അനുമോദന സദസും, പഠനോപകരണ വിതരണം
konnivartha.com: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ സോമശേഖരൻ നായർ പഠനോപകരണ വിതരണം നടത്തി.വേദി ജനറൽ സെക്രട്ടറി മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പുലിപ്പാറ യൂസഫ്,അഡ്വ.നൗഷാദ് കായ്പ്പാടി, ലാൽ ആനപ്പാറ, തോട്ടുമുക്ക് വിജയൻ, നെടുമങ്ങാട് എം നസീർ,വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ, വാണ്ട സതീഷ്, അനിൽകുമാർ.എ, ആദിത്യൻ.എസ്, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Read More