നവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്

  konnivartha.com: കേരള സര്‍ക്കാരിന്‍റെ ഭാഗമായ കണ്ണൂര്‍ മുന്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ നിവാസി നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഏക പ്രതി കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് പോലീസ് തയാര്‍ ചെയ്ത കുറ്റപത്രത്തില്‍ അക്കം ഇട്ടു പറയുന്നു .ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കേരള പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഒരാള്‍ അധിക്ഷേപം ഉന്നയിച്ചാല്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ അതിനു എതിരെ കോടതി മുഖേന മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും തന്‍റെ ഭാഗം ന്യായീകരിക്കാനും അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാനും ഏതൊരു വ്യക്തിയ്ക്കും അധികാരം ഉണ്ട് . കോടതിയില്‍ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേരുന്നത് നിത്യ സംഭവം ആണ് . കേരള സര്‍ക്കാരിന്‍റെ ഭാഗമായ എ ഡി എം ആണ് മരണപ്പെട്ടത്…

Read More

നവീൻ ബാബുവിന്‍റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു

  എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീൻ ബാബുവിന് അന്ത്യകർമങ്ങൾ ചെയ്‌തതും ചിതയ്ക്ക് തീ പകർന്നതും. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് എത്തി. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍ എന്നിവരും സംസ്‌കാര ചടങ്ങിനെത്തി. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ നവീന്റെ ബന്ധുക്കള്‍ക്കൊപ്പം മന്ത്രി കെ രാജനും കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ചേര്‍ന്നു. മന്ത്രി വീണാ ജോര്‍ജ് നവീന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Read More

കണ്ണൂര്‍ എഡിഎം മലയാലപ്പുഴ നിവാസി നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  konnivartha.com: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്.   നവീന്റെ ഭാര്യ മഞ്ജുഷ കോന്നി അഡീഷണല്‍ തഹസീല്‍ദാരാണ്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.ജോലിയില്‍ നിന്നും വിരമിക്കാൻ 7 മാസം മാത്രമെ ഉള്ളായിരുന്നു . ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്.ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു . നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും…

Read More