നവതി ആഘോഷവും പരിസ്ഥിതി പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

  konnivartha.com: മാരാമൺ: ‘ഹരിതാശ്രമം’ മണ്ണുമര്യാദ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ   ആഭിമുഖ്യത്തിൽ സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതിതിസ്നേഹത്തിന്റെയും മഹാഇടയൻ  മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തഅഭി . ഡോ. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവുംജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവുംആദരണസഭയും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു. എക്കോ- ഫിലോസഫറുംഅതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവർത്തക സംഗമം അഭി. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനി ഉദ്ഘാടനം ചെയ്തു. കേരളശ്രീ പുരസ്‌കാരജേതാവ്, ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ആദരണസഭ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ‘ഭൂമിഗീതവും ബഹുഭാഷാ മൺപാട്ടുകളും’ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരജേതാവ് വർഗീസ്. സി. തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാനസെക്രട്ടറിഅനിൽ വെമ്പള്ളി സൗജന്യ പച്ചക്കറി…

Read More