നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധി ആയിരിക്കും. പ്രസ്തുത ദിവസം നിയസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
Read Moreടാഗ്: navarathri maholsavam
മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു
നവരാത്രി മഹോത്സവം :മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം നാളെ നടക്കും . konnivartha.com: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബർ മാസം 20ന് തമിഴ്നാട്ടിൽ നിന്നും യാത്ര തിരിക്കും. ഇതിന് മുന്നോടിയായി ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) യുടെ പല്ലക്ക് ഘോക്ഷയാത്രയ്ക്ക് ഭക്തലക്ഷങ്ങള്‍ വരവേല്‍പ്പ് നല്‍കി . നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്‌നാട് മുതൽ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതൽ തമിഴ്‌നാട് വരെയും കേരള പോലീസും തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കും . വിഗ്രഹ ഘോഷയാത്ര…
Read Moreനവരാത്രി മഹോത്സവം : വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 20 ന്
konnivartha.com: ഈ വർഷത്തെ (2025) നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി ഉത്സവത്തോടു സഹകരിക്കുന്ന വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് നവരാത്രി ഉത്സവവും ഉത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്രയും പൂർവ്വാധികം ഭംഗിയായി നടത്തുന്നതിലേക്കായാണ് ജനപ്രതിനിധികളെയും കേരള, തമിഴ്‌നാട് സർക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേർന്നത്. നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ നിയമപരമായി വേണ്ട കാര്യങ്ങൾ വകുപ്പുതല ഏകോപനത്തിലൂടെ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കാലങ്ങളായി നടന്നുവരുന്ന നവരാത്രി മഹോത്സവം അതിന്റെ ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് വേണ്ട പ്രായോഗികമായ…
Read More