ദേശീയ കടുവാ കണക്കെടുപ്പ് 2025-26: കേരളത്തില്‍ പ്രഥമഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  konnivartha.com; 2025-26 ലെ ദേശീയ കടുവാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്സ് രാജേഷ് രവീന്ദ്രന്‍ ഐ. എഫ്. എസ്., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോക്ടര്‍ പ്രമോദ് ജി.കൃഷ്ണന്‍, ഐ. എഫ്. എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങള്‍ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന, കണക്കെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച്…

Read More