ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്കും സംസ്ഥാന നാഷണൽ സർവീസ് സ്കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ് വച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മൂന്നര ലക്ഷത്തോളം എൻ എസ് എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനങ്ങൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്കീം പ്രവർത്തനം രാജ്യത്ത് ആദ്യമായി കേരളത്തിൽ നിശ്ചിത ക്രെഡിറ്റ് ഉള്ള നൈപുണ്യ കോഴ്സ് ആയി മാറ്റുവാനുള്ള ധാരണ പത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്കും സംസ്ഥാന നാഷണൽ സർവീസ് സ്കീമും ഒപ്പ് വച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.…
Read More