ഭൗമ സംവിധാന ശാസ്ത്ര രംഗത്തെ മികവിന് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് (Earth System Science) നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത മികവിനുള്ള പുരസ്കാരം, കാലാവസ്ഥ ശാസ്ത്ര &സാങ്കേതിക വിദ്യ ; സമുദ്രശാസ്ത്രം; ഭൗമ ശാസ്ത്ര& സാങ്കേതിക വിദ്യ; സമുദ്ര സാങ്കേതികവിദ്യ( പഠനം)/ ധ്രുവ ശാസ്ത്രം എന്നീ മേഖലകൾക്ക് ആയുള്ള ദേശീയ പുരസ്കാരം, യുവ ഗവേഷകർക്ക് ഉള്ള രണ്ടു പുരസ്കാരം; വനിതാ ശാസ്ത്രജ്ഞയ്ക്ക് ഉള്ള ഡോക്ടർ അണ്ണാ മണി ദേശീയപുരസ്കാരം എന്നിവയാണ് മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ. ആജീവനാന്ത മികവിനുള്ള ഈ വർഷത്തെ പുരസ്കാരം പ്രൊ. അശോക് സാഹ്നിക്കാണ് ലഭിച്ചിരിക്കുന്നത്. ബയോ സ്ട്രൈറ്റിഗ്രഫി, വെർട്ടിബ്രറേറ്റ് പാലിയന്റോളജി, ഭൂവൽക്ക ശാസ്ത്രം(Geology), എന്നീ മേഖലകളിൽ അദ്ദേഹം…
Read More