konnivartha.com: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു.സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.വിശാഖപട്ടണത്തെ ചടങ്ങിൽ മൂന്നു ലക്ഷത്തിലേറെപേർ പങ്കെടുത്തു. അന്താരാഷ്ട്ര യോഗാ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുകയും യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ജൂൺ 21ന് ലോകം കൂട്ടായി യോഗ പരിശീലിക്കുന്നതിനായി ഒത്തുചേരുന്ന 11-ാമത് അവസരമാണിതെന്ന് എടുത്തുപറഞ്ഞു. യോഗയുടെ സാരാംശം “ഒരുമിക്കുക” എന്നതാണ്. യോഗ ലോകത്തെ എങ്ങനെ ഒന്നിപ്പിച്ചു എന്ന് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ ദശകത്തിലെ യോഗയുടെ യാത്രയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ച നിമിഷം…
Read More