ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു

  Konnivartha. Com/തിരുവനന്തപുരം : കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു. ബാല ഭദ്രാ ദേവി പ്രതിഷ്ഠയ്ക്ക് ഒപ്പം ശ്രീ ഗണപതി, മാടൻ തമ്പുരാൻ, യോഗീശ്വരൻ, വന ദുർഗ്ഗ എന്നീ ഉപ സ്വരൂപ പീഠങ്ങളും കലശം ആറാടിച്ചു പ്രതിഷ്ഠ നടത്തി. അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമിത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മൃത്യഞ്ജയ ഹോമം, നാഗരുകാവിൽ നെയ് വിളക്ക് സമർപ്പണം, ആചാര്യ വരണം, വാസ്തു ബലി, പ്രാസാദ ശുദ്ധി, ഭഗവതി സേവ, സുദർശന ഹോമം, സുകൃത ഹോമം, വിഷ്ണു പൂജ, ബ്രഹ്മ രക്ഷസ് പൂജ, കലശപൂജ, നവഗം പൂജ എന്നിവ മൂന്നു ദിവസം വിശേഷാൽ പൂജകളായി സമർപ്പിച്ചു. പ്രതിഷ്ഠ കർമ്മത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, കാവ്…

Read More

നഗരൂര്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രം : വിഗ്രഹ പ്രതിഷ്ഠ ഇന്ന്

  konnivartha.com: തിരുവനന്തപുരം കിളിമാനൂര്‍ നഗരൂര്‍ കോയിക്കമൂല മൂഴിത്തോട്ടം തെക്കതില്‍ ശ്രീ ബാല ഭദ്രാ ദേവീക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഇന്ന് നടക്കും . ഇന്ന് രാവിലെ   അഷ്ടദ്രവ്യ ഗണപതി ഹോമം , കലശ പൂജ ,ഭദ്ര ദീപം തെളിയിക്കല്‍ തുടര്‍ന്ന് 9 ന് പ്രതിഷ്ടാ കര്‍മ്മവും കലശാഭിഷേകവും നടക്കും എന്ന് ക്ഷേത്ര അധ്യക്ഷന്‍ രഞ്ജിത്ത് എസ് , സെക്രട്ടറി സുദേശന്‍ എന്നിവര്‍ അറിയിച്ചു

Read More