കോന്നി :കർക്കടകത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കാവിന്റെ കാവലാളുകളായ അഷ്ട നാഗങ്ങൾക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജകൾ സമർപ്പിച്ചു. നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം പാലഭിഷേകം എന്നിവയും അഷ്ട നാഗങ്ങളായ അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻഎന്നിവർക്ക് വിശേഷാൽ ഊട്ട് പൂജയും നൽകി. പൂജകൾക്ക് വിനീത് ഊരാളി നേതൃത്വം നൽകി.
Read Moreടാഗ്: naga puja
കല്ലേലിക്കാവിൽ നാഗ പൂജ സമർപ്പിച്ചു
കോന്നി :മീനമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി.
Read Moreകോന്നി കല്ലേലികാവിൽ നാഗ പൂജ നടത്തി
കോന്നി :999 മലകളുടെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കുംഭത്തിലെ ആയില്യം നാളിൽ ആയില്യം പൂജയും നാഗ പൂജയും നടത്തി.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയെ ഉണർത്തിച്ച് നാല് ദിക്കിലും പന്തം തെളിയിച്ച് മണ്ണിനേയും വിണ്ണിനെയും ദീപം കാണിച്ചു. കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ പ്രധാനികളായ അനന്തന്, വാസുകി, തക്ഷകന്, കാര്ക്കോടകന്, പത്മന്, മഹാപത്മന്, ശംഖപാലന്, ഗുളികന് എന്നീ അഷ്ടനാഗങ്ങൾക്ക് നൂറും പാലും നൽകി ഉണർത്തി. നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും മഞ്ഞൾ നീരാട്ടും നാഗ പാട്ടും അർപ്പിച്ച് വഴിപാടുകാരുടെ ശനി രാഹൂർ കേദൂർ ദോഷം മാറുവാൻ ഊരാളി മല വിളിച്ചു ചൊല്ലി. എല്ലാ ആയില്യം നാളിലും കല്ലേലികാവിൽ വിശേഷാൽ ആയില്യം പൂജ നടത്തി വരുന്നു. പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.
Read Moreകോന്നി കല്ലേലിക്കാവിൽ ആയില്യം പൂജ സമർപ്പിച്ചു
മകരമാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. പൗർണമി ദിനത്തിൽ പർണ്ണ ശാലയിൽ പൗർണമി പൂജയും ശക്തി സ്വരൂപ പൂജയും നടത്തി.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി
Read More