എന്റെ കേരളം പ്രദര്‍ശന മേള: പാട്ടുകളം, സ്മൃതി സന്ധ്യ പരിപാടികള്‍ റദ്ദാക്കി അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്(മേയ് 14) വൈകുന്നേരം അഞ്ചിന് നിശ്ചയിച്ചിരുന്ന പാട്ടുകളം പരിപാടിയും രാത്രി ഏഴിലെ സ്മൃതി സന്ധ്യയും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഉണ്ടായിരിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറ്റെടുത്ത് പത്തനംതിട്ട നിവാസികള്‍. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള പകുതി ദിനങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഇതില്‍ തന്നെ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വ്യത്യസ്തമായ…
Read More