മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ konnivartha.com: പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പോലീസ്, ഫയർഫോഴ്‌സ് എന്നിവരെപ്പോലെ മോട്ടോർ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്,…
Read Moreടാഗ്: mvd kerala
കോന്നി പത്തനാപുരം റോഡില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു അപകടപ്പെടാന്‍ കാരണം ..?
കോന്നി മേഖലയില്‍ നിത്യേന വാഹന അപകടം . ഇന്നും വാഹനാപകടം നടന്നു .ഇന്ന് നിയന്ത്രണം വിട്ട ബസ്സ് കൊല്ലന്‍പടിയ്ക്ക് സമീപം രണ്ടു വീടുകളുടെ മതില്‍ തകര്‍ത്ത ശേഷം മറു ഭാഗത്ത് ചെന്നാണ് നിന്നത് . ഒരാള്‍ക്ക് നേരിയ പരിക്ക് പറ്റി . ബസ്സ് നിയന്ത്രണം വിട്ടു മറിയേണ്ട അവസ്ഥയാണ് ഉണ്ടായത് . മഴയത്ത് അമിത വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു എങ്കിലും നിയമം അനുസരിക്കാതെ വാഹനം ഓടിക്കുന്നതിനാല്‍ അപകടം ഉണ്ടാകുന്നു . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിത്യവും നടക്കുന്ന വാഹനാപകടങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തണം . റോഡു നിര്‍മ്മാണത്തിലെ അശാസ്ത്രീയത ആണോ അതോ വാഹനങ്ങളുടെ അമിത വേഗത ആണോ അപകടങ്ങള്‍ക്ക് കാരണം എന്ന് കണ്ടെത്തണം .
Read More