ഇടിമിന്നലേറ്റു: ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  konnivartha.com: കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

ഭരണിക്കാവ് – പത്തനംതിട്ട -മുണ്ടക്കയം ദേശീയപാത :2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം

konnivartha.com: ഭരണിക്കാവിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ആന്‍റോ ആന്റണി എം പി അറിയിച്ചു . ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി, പുലിക്കുന്ന് വഴി മുണ്ടക്കയത്ത് എത്തി ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്. 116.8 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാത നിർമ്മിക്കുകയാണ് ലക്ഷ്യം. പാത കടന്നുപോകുന്ന ചില ഭാഗങ്ങളിൽ ബൈപ്പാസുകൾ നിർമ്മിച്ചാണ് പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.

Read More

കടന്നൽക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു

  കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട് അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. അമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍ എത്തിയ തങ്കമ്മയെയും കടന്നൽക്കൂട്ടം ആക്രമിച്ചു. കൃഷിയിടത്തിലുണ്ടായ ജോയ് എന്നയാൾക്കും അയൽവാസിയായ വിഷ്ണുവർധനും കടന്നൽകുത്തേറ്റു.

Read More