യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി:പ്രതി വെടിയേറ്റു കൊല്ലപ്പെട്ടു

Children Rescued from Pawai Hostage Incident: Mumbai hostage rescue operation successfully concluded with the safe release of 17 children. The perpetrator, Rohit Arya, was fatally shot during the rescue മുംബൈ പൊവയ് മേഖലയിൽ യുവാവ് ബന്ദികളാക്കിയ 17 കുട്ടികളെ രക്ഷപ്പെടുത്തി. പ്രതി രോഹിത് ആര്യ വെടിയേറ്റു കൊല്ലപ്പെട്ടു. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.   പൊവയിലെ ആര്‍എ സ്റ്റുഡിയോ എന്ന അഭിനയ പഠനകേന്ദ്രത്തിലാണ് രോഹിത് ആര്യ കുട്ടികളെ ബന്ദികളാക്കിയത് . വെബ് സീരീസിന്റെ ഓഡിഷനു വേണ്ടി വിളിച്ചുവരുത്തിയ കുട്ടികളെ ഇയാൾ ബന്ദിയാക്കുകയായിരുന്നു.തനിക്ക് അധികൃതരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനു വേണ്ടിയാണ് കുട്ടികളെ ബന്ദിയാക്കിയത് എന്ന് ഇയാള്‍ പുറത്തു വിറ്റ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു . പോലീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ ഇയാള്‍ക്ക് വെടിയേറ്റു .സാരമായി…

Read More

മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു

  ഗണേശ ഉത്സവം സമാപിക്കാനിരിക്കെ  ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം . മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു . ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ ആണ് മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചത് . ലഷ്കർ-ഇ-ജിഹാദി’ എന്ന് പേര് ഉള്ളയാള്‍ ആണ് സന്ദേശം അയച്ചത് . ഒരു കോടി ആളുകള്‍ കൊല്ലാന്‍ ആണ് “പ്ലാന്‍ “എന്നും ഇതിനായി 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ആണ് സന്ദേശം . മുന്‍ ഭീകരാക്രമണം കണക്കില്‍ എടുത്ത് വളരെ പെട്ടെന്ന് തന്നെ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . ആന്റി ടെററിസം സ്‍ക്വാഡിന് വിവരങ്ങൾ കൈമാറുകയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു .

Read More

കാണാതായ വിദ്യാർഥിനികളെ മുംബൈയിലേക്കുള്ള ട്രെയിനില്‍ കണ്ടെത്തി

  konnivartha.com: കേരളത്തിലെ താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി.മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്.   മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര.റെയിൽവേ പൊലീസ് ആണ് വിദ്യാർഥിനികളെ കണ്ടെത്തിയത്.മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്.   വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്.പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ ഇരുവരും സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.   മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ സലൂണിൽ ഇവർ എത്തിയതായി കണ്ടെത്തിയിരുന്നു.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു .   പൊലീസ് മുംബൈ മലയാളികൾക്കു…

Read More

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടു

  മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു.ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്.വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്‌ . പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.

Read More