മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു

  ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചു . മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത്.വൈകീട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്   മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന 1980 മുതല്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ് ഏക്‌നാഥ് ഷിന്‍ഡെ. 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഷിന്‍ഡെയ്ക്ക് ബിജെപി മുന്‍പ് തന്നെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ…

Read More