മുടിമല – ഉറുമ്പുമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ആറൻമുള ഗ്രാമ പഞ്ചായത്തിലെ പത്തു, പതിനൊന്ന് വാർഡുകളിൽ ഉൾപ്പെട്ട കിടങ്ങന്നൂർ മുടിമല -ഉറുമ്പുമല നിവാസികൾക്കായുള്ള പ്രത്യേക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ്  നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ അധ്യക്ഷനായിരുന്നു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ലീന കമൽ, പഞ്ചായത്ത് അംഗം വിൽസി ബാബു, സിപിഐ എം കിടങ്ങന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ ബാബുരാജ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, ബിജെപി കിടങ്ങന്നൂർ മേഖല പ്രസിഡന്റ് വിജയനാഥൻ നായർ, ഗുണഭോക്തൃ സമിതി പ്രസിഡന്റ് എം വി വിനീത് കൃഷ്ണ, ഗുണഭോക്തൃ സമിതി കൺവീനർ റ്റി എസ് സാജൻ എന്നിവർ സംസാരിച്ചു. ജില്ലാ…

Read More