റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

  konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടം ഇത് മുന്‍ നിര്‍ത്തിയാണ് കേരള എം വി ഡി സന്ദേശം നല്‍കിയത് . ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം…

Read More

പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു

  konnivartha.com: പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇ ചെലാന്‍ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുകകള്‍ അടച്ച് തുടര്‍ന്നുള്ള നിയമനടപടികളില്‍ നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ക്കായി ഇരുവകുപ്പുകളും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു.   2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയിലുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈന്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുക.   ജില്ലാ പോലീസ് ആസ്ഥാനത്ത് ഈ മാസം ഒന്‍പത്, 10, 11 തീയതികളിലാണ് അദാലത്ത്്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ആളുകള്‍ക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. വിവരങ്ങള്‍ക്ക് 9497981214 ( പോലീസ് ), 9497328213( മോട്ടോര്‍ വാഹനവകുപ്പ്).

Read More