പോലീസ് അന്വേഷണത്തില്‍ മെല്ലെപോക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും നൂറുകണക്കിനു ശാഖയും ഉപ ശാഖയുമായുള്ള പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആരോപിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് എത്തി . സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചവരുടെയും പ്രവാസികളുടെയും ബിസിനസ്സ് കാരുടേയും സാധാരണ കര്‍ഷകരുടെയും ലക്ഷങ്ങള്‍ തുടങ്ങി കോടികണക്കിന് രൂപയുടെ നിക്ഷേപം വാങ്ങുകയും നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും മുതല്‍ നല്‍കാതെ ആസ്ഥാന ഓഫീസ് അടച്ചു കൊണ്ട് കമ്പനി ഉടമകള്‍ മാറി നില്‍ക്കുന്നു . ഏതാനും മാസമായി പലിശ പോലും ലഭിക്കാത്തവര്‍ ആസ്ഥാന ഓഫീസില്‍ എത്തിയപ്പോള്‍ ആണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നു തുടങ്ങിയത് . നിക്ഷേപകരുടെ കോടികളുമായി അനേക സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകള്‍ മുങ്ങിയ നാടാണ് കോന്നി . വാലുതുണ്ടില്‍ ഫിനാന്‍സ് ,യൂണൈറ്റഡ് തുടങ്ങിയവ മുങ്ങല്‍ “മാതൃകാ…
Read More