സെപ്റ്റംബ‌ർ 7 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം

  സെപ്റ്റംബ‌ർ ഏഴിന് പൂര്‍ണ്ണ  ചന്ദ്രഗ്രഹണം . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും . എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബത്തിന് മുകളിൽ നിന്ന് നിഴൽ മാറും . 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ഇനി പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാക്കണം . A total Lunar eclipse on September 7 will make the moon…

Read More

ജപ്പാന്‍ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി

  ജപ്പാന്‍റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.

Read More

ചന്ദ്രയാന്‍ 3 ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങള്‍ഐഎസ്ആര്‍ഒ പുറത്തുവിട്ടു

  ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്.വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്. 23നു വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.  

Read More