കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തില്‍ മഴയിലും, മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടമുണ്ടായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കാന്‍ റവന്യൂ, കൃഷി വകുപ്പു മന്ത്രിമാര്‍ക്ക് വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എ കത്തും നല്‍കി. നാശനഷ്ടം തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു. നാശനഷ്ടം നേരിട്ട മേഖലകളില്‍ എംഎല്‍എ സന്ദര്‍ശനവും നടത്തി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞതുമൂലം ആറു കടന്നു പോകുന്ന മേഖലകളില്‍ വ്യാപക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കപ്പ, വാഴ, ഇഞ്ചി തുടങ്ങി വിവിധങ്ങളായ കൃഷികള്‍ വെള്ളം കയറി നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വെള്ളം കയറി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ജില്ലാ കൃഷി ഓഫീസര്‍ക്കം, കോന്നി തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കി. കനത്ത മഴയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരധിവാസ ക്യാമ്പ്…
Read More