മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയില് നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില് നിന്നും ഇവിടെ എത്തുന്നവര്ക്ക് ഉള്പ്പെടെ രോഗലക്ഷണങ്ങള് ഉണ്ടെങ്കില് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യര്ത്ഥിച്ചു . ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില് ചികിത്സയും ഐസൊലേഷന് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല് ഓഫീസര്മാരുടെ ഫോണ് നമ്പരും നല്കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല് കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ് അറിയിച്ചു . ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്ര മാര്ഗനിര്ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്പോര്ട്ടുകളിലും സര്വൈലന്സ് ശക്തമാക്കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.രോഗം റിപ്പോര്ട്ട് ചെയ്ത രാജ്യങ്ങളില് നിന്നും വരുന്നവര്ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള് ഉണ്ടായാല് എയര്പോര്ട്ടില് റിപ്പോര്ട്ട്…
Read Moreടാഗ്: Monkey pox has been confirmed for the first time in the UAE
യുഎഇയില് ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു
യുഎഇയില് ആദ്യമായി കുരങ്ങുപനി റിപ്പോര്ട്ട് ചെയ്തു. പശ്ചിമാഫ്രിക്കയില് നിന്നും എത്തിയ 29കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ -രോഗ പ്രതിരോധ മന്ത്രാലയം. സന്ദര്ശക വിസയിലെത്തിയതാണ് യുവതിയെന്ന് അധികൃതര് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൈദ്യസഹായം നല്കി വരികയാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പര്ക്കത്തില് വന്നവരെ കണ്ടെത്താന് ശ്രമം തുടരുകയാണെന്നും അധികൃതര് പറഞ്ഞു. അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില് കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്ന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും കുരങ്ങുപനി സംബന്ധിച്ച തെറ്റായ വിവരങ്ങള് വിശ്വസിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഔദ്യോഗിക സ്രോതസുകളില് നിന്നുള്ള വിവരങ്ങള് മാത്രമേ വിശ്വസിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.
Read More