konnivartha.com; കോന്നി മണ്ഡലത്തിലെ മുഴുവൻ കൈവശക്കാർക്കും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ലാൻഡ് റവന്യു ജോ. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിയമ സഭയിൽ കോന്നി മണ്ഡലത്തിലെ കൈവശക്കാർക്ക് പട്ടയം ലഭ്യക്കുന്നത് സംബന്ധിച്ചു സഭയിൽ അവതരിപ്പിച്ച സബ് മിഷന് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോന്നിത്താഴം വില്ലേജിൽ തണ്ണിത്തോട് പഞ്ചായത്തിൽ (10-ാ വാർഡ്) ഉൾപ്പെട്ട എലിമുള്ളുംപ്ലാക്കൽ പ്രദേശവും, കോന്നി പഞ്ചായത്തിൽ (6-ാ ം വാർഡ്) ഉൾപ്പെട്ട ആവോലിക്കുഴി, ഞളളൂർ പ്രദേശങ്ങളും ആണ് ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ ഉൾപ്പെട്ടു വന്നിട്ടുള്ളത്. ഫുഡ് പ്രൊഡക്ഷൻ ഏരിയായ്ക്കുവേണ്ടി വനം വകുപ്പ് മുൻപ് റവന്യൂ വകുപ്പിനു നൽകിയ കുമരംപേരൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആവോലിക്കുഴി, എലിമുള്ളുംപ്ലാക്കൽ എന്നീ പ്രദേശങ്ങളിലെ 333.1659 ഹെക്ടർ സ്ഥലം GO(Ms)…
Read Moreടാഗ്: mla konni
ഗവ ഹയർ സെക്കൻഡറി സ്കൂളിന് എം എല്‍ എ ബസ്സ് കൈമാറി
konnivartha.com: കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷവും സ്കൂൾ ബസിന്റെ വിതരണവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ 165 മത് വാർഷികാഘോഷമാണ് സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.75 ലക്ഷം രൂപ ചിലവിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ താക്കോൽ കൈമാറ്റവുമാണ് എം എൽ എ നിർവഹിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് അഡ്വ. പേരൂർ സുനിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ഉദയകുമാർ, സ്കൂൾ പ്രിൻസിപ്പൽ…
Read Moreആലുവാംകുടി ക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകൾ നവീകരിക്കുന്നതിന് 1.55 കോടി രൂപ അനുവദിച്ചു
konnivartha.com :സുപ്രസിദ്ധ കാനന ക്ഷേത്രം ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്കുള്ള വിവിധ റോഡുകൾ നവീകരിക്കുന്നതിന്1.55 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ നിന്നും ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന പാതകളാണ് നവീകരിക്കുന്നത്. കരിമാന്‍തോട് തൂമ്പാക്കുളം ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 45 ലക്ഷം രൂപയും , ഗുരുനാഥൻ മണ്ണ് ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 25 ലക്ഷം രൂപയും വയ്യാറ്റുപുഴ- വലിയകുളങ്ങര വാലി -കുന്നം – ആലുവാംകുടി റോഡ് നവീകരിക്കുന്നതിന് 40 ലക്ഷം രൂപയും ആലുവാംകുടി- കുന്നം- തേരകത്തുംമണ്ണ്- വയ്യാറ്റുപുഴ റോഡിന് 45 ലക്ഷം രൂപയും ആണ് അനുവദിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനം നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആലുവാംകുടി മഹാദേവക്ഷേത്രത്തിലേക്കുള്ള റോഡുകൾ വളരെയധികം ദുർഘടം പിടിച്ചതാണ്. തലമുറകളായി പൊതുജനങ്ങളുടെ ആവശ്യമായിരുന്നു ഈ പാതകൾ നവീകരിക്കുക എന്നത്. പാതകൾ നവീകരിക്കുന്നതോടെ വിശ്വാസികൾക്ക് ഒപ്പം…
Read Moreചിറ്റാർ ഊരാംപാറ:കാട്ടു കൊമ്പൻമാരെ തടയാൻ സൗരോർജ്ജവേലി സ്ഥാപിക്കും
konnivartha.com: കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി ജനവാസ കേന്ദ്രത്തിൽ നിത്യസാന്നിദ്ധ്യമറിയിക്കുന്ന കാട്ടു കൊമ്പൻമാരെ തടയാൻ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നടപടിയായി.അടിയന്തിരമായി സൗരോർജ്ജവേലി സ്ഥാപിക്കാൻ തീരുമാനമായി. ചിറ്റാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, വനം വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കും.6 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിച്ച് നാട്ടുകാർക്കും കൃഷിക്കും സുരക്ഷയൊരുക്കും.സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ പരിപാലന ചുമതല വനം വകുപ്പ് നിർവഹിക്കും.വന സംരക്ഷണ സമിതിയുടെ രണ്ട് പ്രവർത്തകർരെ ശമ്പളം നൽകി വേലിയിൽ പടലുകളും കളകളും കയറി തകരാർ സംഭവിക്കാതിരിക്കാൻ നിയോഗിക്കും. ആനകളുടെ വരവ് നിരീക്ഷിക്കാൻ റാന്നി ഡിഎഫ്ഒ നേതൃത്വം നല്കുന്ന മോണിട്ടറിംങ് കമ്മറ്റി…
Read Moreകോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു ചേരുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അതോ കാട് മൂടപ്പെട്ട് പരിസ്ഥിതി സൗഹാർദ്ദ മെഡിക്കൽ കോളേജ് എന്ന പേര് വരുന്നത് വരെ കാട് വളർത്താൻ ആണ് ശ്രമം എങ്കിൽ ഇച്ചിരെ കൈ വളം കൂടി മൂട്ടിൽ ഇടുക. നന്നായി വളർന്നു കെട്ടിടം “പച്ച “പിടിക്കട്ടെ. ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ കണ്ട് വ്യാകുലതപെടാതെ നടപടി സ്വീകരിക്കുക. കോന്നി മെഡിക്കൽ കോളേജ് എന്നും തല ഉയർത്തി നിൽക്കണം എന്ന് ജനത ആഗ്രഹിക്കുന്നു.
Read Moreജെസിഐ യുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം അഡ്വ. കെ. യു.ജനീഷ് കുമാർ എം എല്‍ എ ക്ക്
konnivartha.com : ലോകത്തെ ഏറ്റവും ബ്രഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് കോന്നി എം എല്‍ എ അഡ്വ. കെ യു.ജനീഷ് കുമാര്‍ അർഹനായി. കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കര്‍മ്മ മേഖലയില്‍ നിസ്തുലമായി പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം ,പൊതുമരാമത്ത് ദുരിതാശ്വാസം , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ജെ സി ഐ ഇന്ത്യ മേഖല 22 ഈ അവാർഡ് നിർണ്ണയിക്കുന്നത്. കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യൂത്ത് ഐക്കൺ…
Read More“ജനകീയ സഭ “വള്ളിക്കോട് മൂർത്തി മുരുപ്പിൽ നടന്നു
വള്ളിക്കോട് മൂർത്തി മുരുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ജനകീയ സഭ വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തി മുരുപ്പിൽ നടന്നു. ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയസഭ സംഘടിപ്പിച്ചത്. വാഴമുട്ടം പ്രദേശത്തെ കുടിവെള്ള പ്രശ്നമാണ് പ്രധാനമായും ഉയർന്നു വ ന്നത്.ദിവസങ്ങളായി ജലവിതരണം നടക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നല്കി .റീ സർവ്വെ സംബന്ധിച്ച് ഉയർന്നു വന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുമെന്ന് റവന്യൂ അധികൃതർ യോഗത്തെ അറിയിച്ചു. മൂർത്തി മുരുപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി പണം അനുവദിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം…
Read Moreജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി
കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ് കോന്നി യ്ക്ക് നല്കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ് മേഖലയിലേക്ക് ഉള്ള കെ എസ് ആര് ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത് നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…
Read More