മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുവാന്‍ മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.   വനം വകുപ്പിന്റെ പത്തനംതിട്ട സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഭാവിക വനങ്ങളില്‍ 30 വര്‍ഷം കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിദ്യാവനത്തില്‍ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   വിദ്യാവനം പദ്ധതിഒരു മീറ്റര്‍ സ്‌ക്വയര്‍ ഭൂമിയില്‍ അഞ്ചു മരം എന്ന കണക്കില്‍ ഇടതൂര്‍ന്ന  രീതിയിലാണ് മരങ്ങള്‍ നടുന്നത്. ഇതില്‍ ഒരു വന്‍മരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉള്‍പ്പെടും. നടുന്നതിനു മുമ്പ് ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിനു ശേഷം മേല്‍മണ്ണുമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ്, കുമ്മായം ഇവ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ നടുന്ന മരങ്ങള്‍…

Read More