konnivartha.com: ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) ആയി ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദധാരിയായ കല്യാണി ഡൽഹി സർവകലാശാലയുടെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് . ജവാഹർ ലാൽ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ എം.എ.യും വെസ്റ്റ് യൂറോപ്യൻ പഠനത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. 34 വർഷത്തിലധികം വിശിഷ്ട സേവനമുള്ള കല്യാണിയ്ക്ക് പൊതു ധനകാര്യ മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ഭരണം, ഭരണനിർവ്വഹണ മേഖലയിൽ വിപുലമായ വൈദഗ്ധ്യം ഉണ്ട് . പ്രതിരോധം, ടെലികോം, രാസവളം, ധനകാര്യം, സാമൂഹിക നീതി & ശാക്തീകരണം, വാർത്താ വിതരണ പ്രക്ഷേപണം, ആഭ്യന്തരം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിൽ കല്യാണി…
Read More