പുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നാലാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ഉള്ള പുരസ്ക്കാര വിതരണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്ള പഠനോപകരങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും നടന്നു . വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു . സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ രേഖ സ്നേഹപച്ച സ്വാഗതം പറഞ്ഞു . മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിനും മികച്ച നവാഗത നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്ക്കാരം റാന്നി എം എല്‍ എ അഡ്വ പ്രമോദ് നാരായണന്‍ എന്നിവര്‍ ഏറ്റു വാങ്ങി . സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ,ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ,പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ്…

Read More