കുടുംബശ്രീ പ്രീമിയം കഫേ രണ്ടാം ഔട്ട്ലെറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉന്നമനത്തില്‍ കുടുംബശ്രീയുടെ പങ്ക് വലുതാണ്. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. കുടുംബശ്രീയും വിജ്ഞാനകേരളവും ചേര്‍ന്ന് നടപ്പാക്കിയ ‘ ഓണത്തിന് ഒരു ലക്ഷം തൊഴില്‍’ കാമ്പയിന്‍ സംസ്ഥാനത്ത് ആദ്യ ലക്ഷ്യം പൂര്‍ത്തീകരിച്ചത് പത്തനംതിട്ടയിലാണ്. 5286 തൊഴില്‍ അന്വേഷകര്‍ക്ക് വിവിധ സ്ഥാപന – സംരംഭങ്ങളില്‍ തൊഴിലുറപ്പാക്കി. കുടുംബശ്രീയുടെ രണ്ടാമത്തെ പ്രീമിയം കഫെ ഔട്ട്‌ലെറ്റാണ് ജില്ലാ ആസ്ഥാനത്ത് നിര്‍മിച്ചത്. അബാന്‍ മേല്‍പ്പാലം നിര്‍മാണം പുരോഗതിയിലും ജില്ലാ സ്റ്റേഡിയം പൂര്‍ത്തികരണ ഘട്ടത്തിലുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.   രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ…

Read More