ജില്ലയില് കോവിഡ് പരിശോധനയ്ക്കായി വാഹനങ്ങള് സംഭാവന ചെയ്തത് മാതൃകാപരം: മന്ത്രി കെ. രാജു കോന്നി വാര്ത്ത ഡോട്ട് കോം :കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി അഞ്ചു വാഹനങ്ങള് സംഭാവന ചെയ്തത് മാതൃകാപരമെന്ന് ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില് ചേര്ന്ന വീഡിയോ കോണ്ഫറന്സിലൂടെ ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധകള്ക്കായി സംഭാവനയായി ലഭിച്ച അഞ്ചു വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില് പരിശോധന കൂടുതല് നടത്തിയെങ്കില് മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. സംസ്ഥാനത്തുതന്നെ രോഗം പൊട്ടിപ്പുറപ്പെട്ടത് പത്തനംതിട്ട ജില്ലയിലാണ്. എങ്കിലും മികച്ച രീതിയിലാണ് ജില്ലയുടെ പ്രവര്ത്തനം. ഈ അഞ്ചു വാഹനങ്ങളുടെ സഹായത്തോടെ ക്ലസ്റ്ററുകള് രൂപപ്പെടുന്ന സ്ഥലങ്ങളില് നിന്നും കൂടുതല് ആളുകള്ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില് നിന്നും ഗതാഗത മാര്ഗം…
Read More