അന്താരാഷ്ട്ര വനിതാ ദിനം വ്യത്യസ്തമായി ആചരിച്ച് (എം സി വൈ എം )യുവജനങ്ങൾ

  konnivartha.com/ പത്തനംതിട്ട – സീതത്തോട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനം (എം സി വൈ എം) സീതത്തോട് വൈദിക ജില്ലയുടെ നേതൃത്വത്തിൽ വനിതാ ദിനവും ആദരവും നല്‍കി . വനിതാ ദിനവുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായരായ മനുഷ്യർ അധിവസിക്കുന്ന അഗതി മന്ദിരമായ സീതത്തോട് മരിയ ഭവനിൽ അറുപതോളം വരുന്ന അമ്മമാരുമായി വനിതാദിനം ആഘോഷിക്കപ്പെട്ടത്. അവരോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം ഭക്ഷണം, കഴിക്കുകയും രോഗികളായ അമ്മമാരെ ശുശ്രൂഷിക്കുകയു൦ ചെയ്തു. മരിയ ഭവനിലെ അന്തേവാസികളെ ശുശ്രൂഷിക്കുന്നവരെ പ്രത്യേകം ആദരിക്കുകയും അവര്‍ നിൽക്കുന്ന ശുശ്രൂഷകൾക്ക് നന്ദി പറയുകയും ചെയ്തു.   എംസി വൈ എം സീതത്തോട് വൈദിക ജില്ല പ്രസിഡന്റ് നിബിൻ പി സാമുവൽ, കെ സി വൈ എം ട്രഷറർ ലിനു വി ഡേവിഡ്, ജില്ലാ വൈസ് പ്രസിഡന്റ് കിരൺ പൊന്നച്ചൻ…

Read More

വിശുദ്ധ ബൈബിളിനെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത പ്രവൃത്തി അങ്ങേയറ്റം അപലപനീയം – എ൦ സി വൈ എ൦ സീതത്തോട് വൈദിക ജില്ല

  konnivartha.com/ചിറ്റാ൪ : ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുവാനും സമാധാന അന്തരീക്ഷം തകർക്കുവാനുമുള്ള വർഗ്ഗീയവാദികളുടെ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ എന്ന് ന്യായമായ സ൦ശയ൦ ഉള്ളവാക്കുന്നു. മതവർഗ്ഗീയ ചിന്തകൾ സമൂഹത്തിൽ അപകടകരമായ രീതിയിൽ ഉയർന്നു വരുന്നു എന്ന യാഥാർത്ഥ്യത്തിന്റെ നേർചിത്രമായി മാറുകയാണ് ദൗർഭാഗ്യകരമായ ഈ സംഭവം. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിക്കുവാൻ പൊതു സമൂഹത്തോടൊപ്പം മത-സാമുദായിക നേതൃത്വങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണം. നാട്ടിൽ വർഗീയ വിത്തുകൾ വിതച്ച് നാശം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താൻ മത സാമൂദായിക നേതൃത്വം മുൻകൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടുന്നു. കേരളത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കി ഇവിടം കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്നും കർശന നടപടി ഉണ്ടാകണം. കേരളത്തിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ…

Read More