സ്ത്രീകരുത്തിൽ ഒരു രക്ഷാശ്രമം

പത്തനംതിട്ട: ശനിയാഴ്ച ദിവസം കെ എസ് ആര്‍ ടി സി പത്തനംതിട്ട ബസ്സിൽ അരങ്ങേറിയത് നാടകീയമായ രംഗങ്ങൾ. പകൽ യാത്രക്കിടയിൽ ഒരു യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെടുകയും, ബോധം മറയുകയുമായിരുന്നു. ബസ്സിലെ യാത്രക്കാർ പരിഭ്രമിച്ചെങ്കിലും, നിസ്സഹായരായി നോക്കി നിൽക്കുകയാണുണ്ടായത്.പത്തനംതിട്ടയിലെ ഒരു സ്വകാര്യ ഹോസ്പ്പിറ്റലിലെ ഡോ: മയാഖാ മറിയം മാത്യുവും, മറ്റു ചില സ്‌ത്രീകളുമാണ് ആ സമയത്ത് പരിശ്രമിച്ചത്. നേരിയ പൾസ് മാത്രമേ ഉണ്ടായിരുന്നു. പിന്നീട് ഇവർ CPR നൽകുകയും ,എത്രയും വേഗം ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് അപേക്ഷിക്കുകയും ഉണ്ടായി. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് ഡ്രൈവർ സമ്മതിക്കുകയും ഉണ്ടായി.പുരുഷൻമാർ ഉൾപ്പെടെയുള്ള ബസിൽ ഈ സന്ദർഭത്തിൽ സഹായത്തിന് എത്തിയത് ഏതാനും സ്ത്രീകൾ മാത്രമാണ്. എന്നാൽ ഇക്കാര്യം ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യ്തില്ല. മുറിഞ്ഞകൽ സ്വദേശിയായ രോഗിയേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടയിലെ സ്ത്രീകളുടെയും, കെ എസ് ആര്‍ ടി…

Read More