മാര്‍ച്ച് 27 : തപാല്‍ വകുപ്പിന്‍റെ അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : തപാല്‍ വകുപ്പ് മാര്‍ച്ച് 27ന് ശനിയാഴ്ച അന്താരാഷ്ട്ര കത്തെഴുതല്‍ മത്സരം സംഘടിപ്പിക്കുന്നു. ‘നിങ്ങളുടെ കോവിഡ് -19 അനുഭവത്തെക്കുറിച്ച് കുടുംബാംഗത്തിന് ഒരു കത്ത്’ എന്നതാണ് വിഷയം. 2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുവരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 10 മണി മുതല്‍ 11 മണിവരെയാണ് മത്സരം. 800 വാക്കുകളില്‍ കവിയാതെ ഇംഗ്ലീഷിലോ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെട്ട മറ്റു ഭാഷകളിലോ കത്ത് എഴുതാം. തപാല്‍ സര്‍ക്കിള്‍ തലത്തില്‍ ഒന്നാം സമ്മാനമായി 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനമായി 10,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 5,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ദേശിയ തലത്തില്‍ ഒന്നാം സമ്മാനമായി 50,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനമായി 25,000 രൂപയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സമ്മാനമായി 10,000 രൂപയും…

Read More