konnivartha.com: 130-ാമത് മാരാമൺ കൺവൻഷന് പമ്പാനദിയുടെ മണൽപരപ്പിൽ തുടക്കം .16നു സമാപിക്കും.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു .സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു .അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശംനല്‍കി .കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് ഈ വർഷത്തെ മറ്റു മുഖ്യ പ്രസംഗകർ. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും, കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിലും നടക്കും.ദിവസവും പൊതുയോഗം 9.30ന്. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ആരംഭിച്ച് 7.30നു സമാപിക്കും.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾ. 12നു 9.30ന് എക്യുമെനിക്കൽ സമ്മേളനം.വ്യാഴം, വെള്ളി, ശനി…
Read Moreടാഗ്: maramon convention 2025
130-മത് മാരാമണ്‍ കണ്‍വന്‍ഷന്‍: 2025 ഫെബ്രുവരി 09 മുതല്‍ 16 വരെ
konnivartha.com: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6-ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ (W.C.C ) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍…
Read More130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ
konnivartha.com: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മാരാമണ്‍ മണല്‍പുറത്ത് നടക്കും . മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷൻ നടക്കുന്നത് മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് മാരാമണ്‍ .മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.
Read More