konnivartha.com: പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും. സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉള്‍പ്പടെയുള്ളവരെ വിന്യസിക്കും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാര്‍ക്കിംഗ് സ്ഥലം ക്രമീകരിക്കാനായി പോലീസ്, പഞ്ചായത്ത് അധികൃതര്‍, കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും.ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ തുടങ്ങിയ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കണ്‍വെന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും…
Read Moreടാഗ്: Maramon Convention
മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍
കോന്നി വാര്‍ത്ത : മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. കോവിഡ് മാനദണ്ഡ പ്രകാരം പുറമേ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരേ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, കോവിഡ് പ്രോട്ടോക്കോള്‍…
Read More