konnivartha.com: 130-ാമത് മാരാമൺ കൺവൻഷന് പമ്പാനദിയുടെ മണൽപരപ്പിൽ തുടക്കം .16നു സമാപിക്കും.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു .സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു .അഖിലലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ മുഖ്യ സന്ദേശംനല്‍കി .കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോയോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് ഈ വർഷത്തെ മറ്റു മുഖ്യ പ്രസംഗകർ. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും, കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിലും നടക്കും.ദിവസവും പൊതുയോഗം 9.30ന്. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ആരംഭിച്ച് 7.30നു സമാപിക്കും.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 2.30ന് കുടുംബവേദി യോഗങ്ങൾ. 12നു 9.30ന് എക്യുമെനിക്കൽ സമ്മേളനം.വ്യാഴം, വെള്ളി, ശനി…
Read Moreടാഗ്: maramon
മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
konnivartha.com: പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും. സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉള്‍പ്പടെയുള്ളവരെ വിന്യസിക്കും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാര്‍ക്കിംഗ് സ്ഥലം ക്രമീകരിക്കാനായി പോലീസ്, പഞ്ചായത്ത് അധികൃതര്‍, കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും.ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ തുടങ്ങിയ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കണ്‍വെന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്‍വെന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും…
Read More130-മത് മാരാമണ്‍ കണ്‍വന്‍ഷന്‍: 2025 ഫെബ്രുവരി 09 മുതല്‍ 16 വരെ
konnivartha.com: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6-ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ (W.C.C ) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍…
Read More130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍ 16 വരെ
konnivartha.com: 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മാരാമണ്‍ മണല്‍പുറത്ത് നടക്കും . മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് മാരാമണ്‍ കണ്‍വന്‍ഷൻ നടക്കുന്നത് മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് മാരാമണ്‍ .മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.
Read Moreമാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ
konnivartha.com :മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങിയ എട്ടംഗ സംഘത്തിലെ രണ്ടു സഹോദരങ്ങള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി പേള മെറിന്‍ വില്ലയില്‍ മെറിന്‍(18) സഹോദരന്‍ മെഫിന്‍(15) എന്നിവരാണ് മരിച്ചത്. തൊണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചില്‍ തുടരുന്നു. ശനി വൈകിട്ട് നാലിന് ശേഷമാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘം ആറന്‍മുളക്ക് സമീപം പരപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ കയത്തില്‍പ്പെട്ടു. മറ്റ് രണ്ട് പേര്‍ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മൂവരും കയത്തില്‍ മുങ്ങിത്താണു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും സന്ധ്യക്ക് ശേഷമാണ് മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ എബിനായി വൈകിയും തിരച്ചില്‍ തുടരുന്നു.
Read More1313068155 നമ്പര്‍ റേഷന്‍ കാര്‍ഡ് നൂറാം വയസ്സില്‍ കിട്ടി യ ഭാഗ്യവാന്‍
ആദ്യമായി റേഷന്‍ കാര്‍ഡ് കിട്ടിയത് നൂറാം വയസ്സില്‍ .ആ സന്തോഷം വളരെ വലുതാണെന്ന് മഹാ ഇടയന്‍ പറയുന്നു .മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായ്ക്ക് നൂറാം വയസ്സില്‍ ആദ്യമായി സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു . രണ്ടു പ്രാവശ്യം നിഷേധിച്ച അവകാശമാണ് നേടിയെടുത്തത് . ജില്ലയിലെ സപ്ളൈ ഓഫീസ് ഉദ്യോഗസ്ഥര്‍ മാരാമണ്‍ അരമനയിലെത്തി കാര്‍ഡ് കൈമാറിമറ്റ് റേഷന്‍കാര്‍ഡുകളില്‍നിന്ന് പല വ്യത്യാസങ്ങളും തിരുമേനിയുടെ കാര്‍ഡിനുണ്ട്. സാധാരണ കുടുംബനാഥയുടെ ചിത്രമാണ് റേഷന്‍കാര്‍ഡില്‍ പതിക്കേണ്ടത്. അവിവാഹിതനായ തിരുമേനിയുടെ കാര്‍ഡില്‍ തിരുമേനിയുടെ തന്നെ ചിത്രമാണ് പതിച്ചിരിക്കുന്നത്. സാധാരണ റേഷന്‍ കാര്‍ഡുകള്‍ വിതരണ കേന്ദ്രത്തിലെത്തിയാണ് ഏറ്റുവാങ്ങേണ്ടത്. എന്നാല്‍, നൂറു വയസ്സിലെത്തിയ തിരുമേനിക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് അരമനയിലെത്തി കാര്‍ഡ് നല്‍കുകയായിരുന്നു. 1313068155 നമ്പരിലുള്ള റേഷന്‍ കാര്‍ഡാണ് തിരുമേനിക്ക് ലഭിച്ചത്. തിരുവല്ല താലൂക്കിലെ അവസാന പേരുകാരനാണ് . തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചെട്ടിമുക്കില്‍ തോമസ് ഏബ്രഹാമിന്റെ ലൈസന്‍സിയിലുള്ള എആര്‍ഡി രണ്ടാം…
Read More