തുലാമാസ ആയില്യം മഹോത്സവം ഇന്ന് നടക്കും . മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവം മണ്ണാറശാല നാഗ ക്ഷേത്രത്തില്‍ തുടങ്ങുന്നത് .മണ്ണാറശാലയിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടക്കും . വെട്ടിക്കോട് നാഗ രാജ ക്ഷേത്രം ,പാമ്പുമേക്കാവ് മന , ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തുടങ്ങിയ പ്രശസ്തകാവുകളിലും ക്ഷേത്രങ്ങളിലും നാഗക്കാവുകളിലും ഇന്ന് വിശേഷാല്‍ നാഗ പൂജ നടക്കും . നാഗങ്ങള്‍ അധിവസിക്കുന്ന സത്യ ലോകത്തെ ഉണര്‍ത്തി വിശേഷാല്‍ നാഗ പാട്ട് നടക്കും . കദ്രുവില്‍ ജനിച്ച ആയിരത്തൊന്നു നാഗങ്ങളെ ഉണര്‍ത്തിച്ചു അഷ്ട നാഗങ്ങള്‍ക്ക് ഊട്ടും പൂജയും നല്‍കും , നാഗലോകത്തെ ഉണർത്തി നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നടത്തി നേത്രം കൊണ്ട് കാണാവുന്ന സത്യത്തിന്‍റെ പ്രതി രൂപങ്ങളായ നാഗങ്ങളെ വാഴ്ത്തി പുള്ളുവന്‍ പാട്ടും സമര്‍പ്പിക്കും . നാഗാരാധനയ്ക്ക് വലിയ തിരക്കുകള്‍ ആണ് അനുഭവപ്പെടുന്നത് .…
Read Moreടാഗ്: mannarashala
ഇന്ന് കന്നിയിലെ ആയില്യം: നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി
“അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബളം ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ” നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും . ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ…
Read More