konnivartha.com: മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന് പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മണ്ണടി വേലുത്തമ്പി ദളവ സമുച്ചയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. 2022- 23 വര്‍ഷത്തെ ബജറ്റില്‍ മൂന്നരക്കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഈ കേന്ദ്രത്തെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ളഒരു പഠന ഗവേഷണ കേന്ദ്രം ആക്കുക എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍വഹണ ഏജന്‍സിയായി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറിയുടെ വിപുലീകരണത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സിയായ ബുക്ക് മാര്‍ക്കിന്റെ ചുമതലയില്‍ നിരവധിയായ ഗവേഷണ റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.…
Read More