മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു

  കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ചു konnivartha.com: മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിംഗ് അനുസ്മരണം കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ചു .കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. കോന്നി കൾച്ചറൽ ഫോറം എക്സിക്യൂട്ടീവ് മെമ്പർ ഗീവർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.കൺവീനർ ബിനുമോൻ ഗോവിന്ദൻ വൈസ് ചെയർമാൻ എസ് സന്തോഷ് കുമാർ, ട്രഷറർ ജി ശ്രീകുമാർ, അഭിലാഷ് കോന്നി, ഐവാൻ വകയാർ, ശ്രീകല നായർ , ബിജു വട്ടക്കുളഞ്ഞി,ചിത്ര രാമചന്ദ്രൻ ,പ്രദീപ് കുമാർ .,ലിജ .ടി ,സിജി മാത്യു എന്നിവർ പ്രസംഗിച്ചു

Read More

മൻമോഹൻ സിങ്ങിന്‍റെ വിയോ​ഗം; രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടക്കാനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും. ഭൗതികശരീരം കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും .മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ അദ്ദേഹം. സിഖ്‌ മതസ്ഥനായ…

Read More