മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ അടുത്ത ആഴ്ച തീയേറ്ററിലെത്താനിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. സന്തത സഹചാരിയായ സനൽ കുമാറും കെ.മാധവനും മോഹൻലാലിനൊപ്പം ശബരിമലയിൽ എത്തിയിരുന്നു. അതേസമയം ശബരിമലയിൽ മോഹൻലാൽ നടത്തിയ വഴിപാടുകളുടെ രശീത് സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ഉഷപൂജയ്ക്ക് ശീട്ടാക്കിയതാണ് വൈറലാവാൻ കാരണം. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിലാണ് ഉഷപൂജ ശീട്ടാക്കിയത്. മമ്മൂട്ടിയുടെ ശരിയായ പേര് മുഹമ്മദ് കുട്ടി എന്നാണ്. മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഷൂട്ടിനിടെ ദേഹാസ്ഥ്യാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മമ്മൂട്ടി ചെന്നൈയിൽ നിലവിൽ ചികിത്സയിലും വിശ്രമത്തിലുമാണ്. മമ്മൂട്ടിയെ കൂടാതെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാടി നടത്തി. പമ്പയിലെത്തിയ ലാലിനെ ദേവസ്വം അധികൃതർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തി കെട്ടുനിറ നടത്തി. സന്ധ്യയോടെ…
Read Moreടാഗ്: mammootty
ഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ
KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read More