konnivartha.com: മല്ലപ്പളളി താലൂക്കിലെ 12 സ്‌കൂളുകള്‍ക്ക് കോട്ടാങ്ങല്‍ പടയണിയോടനുബന്ധിച്ച് ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കുളത്തൂര്‍, എന്‍എസ്എസ് എച്ച്എസ്എസ് വായ്പൂര്‍, സെന്റ് ജോസഫ് എച്ച്എസ് കുളത്തൂര്‍, ലക്ഷ്മിവിലാസം എല്‍പി സ്‌കൂള്‍ പൊറ്റമല കുളത്തൂര്‍, ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചുങ്കപ്പാറ, സെന്റ് ജോര്‍ജ് എച്ച്എസ് ചുങ്കപ്പാറ, സിഎംഎസ് എല്‍പിഎസ് ചുങ്കപ്പാറ, അല്‍ ഹിന്ദ് പബ്ലിക് സ്‌കൂള്‍ കോട്ടാങ്ങല്‍, സര്‍ക്കാര്‍ എല്‍പിഎസ് കോട്ടാങ്ങല്‍, ലിറ്റില്‍ ത്രേസിയാസ് എല്‍പി സ്‌കൂള്‍ കോട്ടാങ്ങല്‍ ആലപ്രക്കാട്, മുഹമ്മദന്‍സ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ശാസ്താംകോയിക്കല്‍ വായ്പൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.
Read Moreടാഗ്: mallappally
കഞ്ചാവ് കണ്ടെടുത്തു: ഒരാള്‍ പിടിയില്‍
konnivartha.com: പത്തനംതിട്ട ഇൻറലിജൻസ് വിഭാഗത്തിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ബി അനുബാബുവും പാർട്ടിയും ചേർന്ന് മല്ലപ്പള്ളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർക്കര ദേശത്ത് പരിയാരത്ത് മലയിൽ വിജയ ഭവനത്തിൽ കുട്ടപ്പൻ മകൻ അനു. എന്നയാൾ 1.2 kg ഗഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിരവധിക്കേസുകളിലെ പ്രതിയായ ടിയാനെ കഴിഞ്ഞ ഒരു മാസക്കാലമായി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. മല്ലപ്പള്ളി, പുറമറ്റം, തെള്ളിയൂർ എന്നീ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഗഞ്ചാവ് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനപ്പെട്ട ആളായിരുന്നു പിടിയിലായത്. ടിയാന് കഞ്ചാവ് പെരുമ്പാവൂർ ഭാഗത്തുനിന്നും അന്യസംസ്ഥാന തൊഴിലാളികൾ മുഖാന്തരമാണ് എത്തിച്ചേർന്നിരുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.കൂടുതൽ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജതപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read Moreറോഡിലെ അനധികൃത പാർക്കിങ്: ട്രക്കിന്‍റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി : വീട്ടമ്മ മരിച്ചു
അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ ആരോൺ (15) എന്നിവർ ചികിത്സയിലാണ്.കാർ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. ഇവർ തിരുവല്ലയിൽ നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്നു.കരുനാഗപ്പള്ളി ഫിഡ്‍സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. അപകടമുണ്ടായ സ്ഥലത്ത് നിന്നും 100 മീറ്റർ മാത്രം മുന്നിലാണ് ടോൾ പ്ലാസ. 2023ലും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. അന്ന് പ്രവാസി മലയാളിയാണ് മരിച്ചത്. അന്നു മുതൽ ദേശീയപാതയോരത്ത് കുമ്പളത്ത് പാർക്കിങ് നിരോധിക്കുകയും ഇവിടെ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
Read More