വാൻകുവറിലെ മലയാളം മിഷൻ ക്ലാസുകൾക്ക് തുടക്കമായി

  വാൻകുവർ: മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിച്ചു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും ഉത്‌ഘാടനവും കുട്ടികളുടെ പ്രവേശനോത്സവവും 09 ഫെബ്രുവരി 2024 വെള്ളിയാഴ്ച നടന്ന സൂം മീറ്റിംഗിൽ വെച്ച് നടത്തപെടുകയുണ്ടായി. മലയാളം മിഷൻ ഡയറക്ടറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയാണ് ഉത്ഘാടനം നിർവഹിച്ചത്. നൂറിൽ ൽ അധികം ആളുകൾ ഓൺലൈൻ ആയും, വിക്ടോറിയയിലെ ഹാളിൽ ഒരുമിച്ചു ചേർന്നും പ്രവേശനോത്സവം ഒരു വൻ വിജയമാക്കുകയുണ്ടായി. പരിപാടിയിൽ Dr. എ പി സുകുമാർ ( പ്രൊഫഷണൽ എഞ്ചിനീയർ, എഴുത്തുകാരൻ – വാൻകുവർ: ) അധ്യക്ഷത വഹിക്കുകയും രവി പാർമർ MLA, Langford- Juan de Fuca, വിനോദ് വൈശാഖി (രജിസ്ട്രാർ, മലയാളം മിഷൻ, കവി), സാജു കൊമ്പൻ (മലയാളം മിഷൻ കോർഡിനേറ്റർ), സതീഷ് കുമാർ ടി (ഭാഷാധ്യാപകൻ, മലയാളം മിഷൻ),…

Read More